KERALA JUNCTION | KUDUMBASHREE SPORTS MEET 2025 | ALYSIA

റേഡിയോ മംഗളത്തിന്റെ എല്ലാ പ്രിയ ശ്രോതാക്കൾക്കും അന്താരാഷ്ട്ര വനിതാദിന സ്പെഷ്യൽ കേരള ജംഗ്‌ഷനിലേക്കു സ്വാഗതം.ഈ വനിതാ ദിനം 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്ന സന്ദേശവുമായി മുൻപോട്ടു പോകുമ്പോൾ കേരള ജംഗ്‌ഷനിലൂടെ കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസയുടെ വിശേഷങ്ങൾ ആണ് പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്.സ്പോർട്ട്സ് എന്നതിന് കേവലം കായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യം മാത്രമല്ല മിറച്ച് എന്ന സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹ്യ പരവുമായ വളർച്ചയ്ക്കും വികസനത്തിനും സാധ്യമാക്കുന്ന ഉപാധി കൂടിയാണ്. സ്ത്രീകളേയും പെൺകുട്ടികളേയും ടീം വർക്ക്, സ്വാശ്രയത്വം, പ്രതിരോധം, ആത്മവിശ്വാസം എന്നിവ വളർത്തി ലിംഗസമത്വ സമൂഹം സൃഷ്ട‌ിക്കുന്നതിനും സ്റ്റീരിയോ ടൈപ്പ് മനോഭാവങ്ങളേയും സാമൂഹിക മാനദണ്ഡങ്ങളേയും തിരുത്തുന്നതിനും കുടുംബശ്രീ സ്പോർട്സ് മീറ്റ് 2025 ഏലൈസ സംഘടിപ്പിക്കുമ്പോൾ  പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു .....കുടുംബശ്രീ കോട്ടയം ജില്ലാ Snehitha Gender Help Desk ,Counselor & cordinator Dr. Unnimol

Om Podcasten

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.