കോവിഡ് കാലവും ഓക്സിജൻ ലഭ്യതയും

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ലക്ഷത്തോടടുക്കുമ്പോൾ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനപ്പെട്ടതാണ് ഓക്സിജൻ ദൗർലഭ്യം. ലോകാരോഗ്യസംഘടന പറയുന്നത് കോവിഡ് രോഗികളിൽ 15 ശതമാനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നുവെന്നാണ്. ഇതു രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ  അളവ് കുറയ്ക്കും. രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണം.രാജ്യത്തെ ആശുപത്രികളിൽ ഏപ്രിലിൽ പ്രതിദിനം  750 ടൺ മതിയായിരുന്നുവെങ്കിൽഇപ്പോൾ 2700 ടൺ ഓക്സിജൻ ആവശ്യം വരുന്നുണ്ട്. മൂന്നിരട്ടിയിലധികം ഡിമാൻഡ്. കേസുകൾ കൂടുന്തോറും ആവശ്യം ഇനിയുമുയരും. നമ്മുടെ ആരോഗ്യസംവിധാനം സുസജ്ജമാണോ? സ്‌പെഷ്യൽ ന്യൂസ് കോവിഡ് കാലവും ഓക്സിജൻ ലഭ്യതയും See omnystudio.com/listener for privacy information.

Om Podcasten

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.